Thursday, September 1, 2016

മത്തായി 24, ലോകാവസാനം. ഭാഗം #2, “ലോകം”

ക്രിസ്തുവിൽ പ്രിയരേ,

ഈ ലേഖനത്തിൽ മത്തായി 24:3ൽ ഉപയോഗിച്ചിട്ടുള്ള ഒരു പദസമുച്ചയത്തെ ശ്രദ്ധിക്കാം.
“...അവിടത്തെ വരവിനും ലോകാവസാനത്തിനും അടയാളം എന്തെന്നും പറഞ്ഞുതരേണം”
ഈ വചനം KJV Interlinearൽ നിന്നും:
... the sign of thy coming, and of the end<G4930> of the<G3588> world<G165>? (Mat 24:3, KJV)
<G165>, <G4930> തുടങ്ങിയ സംഖ്യകൾ സ്ട്രോങ്സ് നിഘണ്ടുവിലെ സംഖ്യകളാണെന്ന് എടുത്ത് പറയേണ്ടല്ലോ? ഇതേ വാക്കുകൾ, ഇതേ ക്രമത്തിൽ ഉപയോഗിച്ചിട്ടുള്ള മറ്റൊരു വചനം പരിശോധിക്കാം.
Heb 9:26 ... but now once in the end<G4930> of the<G3588> world<G165> hath he (Jesus) appeared to put away sin by the sacrifice of himself.
എബ്രാ 9:26 ... അവിടന്ന് (യേശു) ലോകാവസാനത്തില്‍ സ്വന്തം യാഗത്താല്‍ പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.

  1. പാപപരിഹാരം വരുത്തുവാന്‍ യേശു പ്രത്യക്ഷനായത് 2016ലാണോ, ഇരുപത്തൊന്നാം നൂറ്റാണ്ടിലാണോ?
  2. യേശു പ്രത്യക്ഷനായ കാലം ലോകാവസാനം ആയിരുന്നു, ഇപ്പോഴും ലോകാവസാനമാണ് എങ്കിൽ എത്ര ലോകാവസാനം ഉണ്ട്?
  3. സ്വന്തം യാഗത്താല്‍ പാപപരിഹാരം വരുത്തുവാന്‍ യേശു പ്രത്യക്ഷനായിട്ട് 30-33 വർഷം കഴിഞ്ഞല്ലേ ആ യാഗം നടന്നത്? ആ യാഗത്തിന് ഏകദേശം ഒരാഴ്ചയ്ക്ക് മുമ്പ് ശിഷ്യന്മാർ യേശുവിനോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവർക്ക് സമീപമായിരുന്ന ലോകാവസാനത്തെ പറ്റി സംസാരിച്ചോ, അതോ, 2000ത്തിലധികം വർഷങ്ങൾക്ക് ശേഷം നടക്കേണ്ട ലോകാവസാനത്തെ പറ്റി സംസാരിച്ചോ?
  4. യേശുവിൻറെ യാഗത്തിന് ശേഷം പല വർഷങ്ങൾ കഴിഞ്ഞ് എബ്രായർക്കുള്ള ലേഖനം എഴുതപ്പെട്ട കാലം ലോകാവസാനമായിരുന്നു (but NOW once in the end of the world, മലയാളം പരിഭാഷകൻ NOW അങ്ങ് വിഴുങ്ങിക്കളഞ്ഞു) ഇപ്പോഴും ലോകാവസാനം ആണെങ്കിൽ ലോകാവസാനത്തിൻറെ അവസാനം എന്നാണ്?

ക്രിസ്തുവിൽ പ്രിയരേ, യേശുവും ശിഷ്യന്മാരും സംസാരിച്ചുകൊണ്ടിരുന്നത് അവർ ജീവിച്ചിരുന്ന ലോകത്തിൻറെ/യുഗത്തിൻറെ അവസാനത്തെ പറ്റിയാണ്, ലോകത്തിൻറെ അവസാനത്തെ പറ്റിയല്ല. ഇതെങ്ങനെ മനസ്സിലാക്കുവാൻ കഴിയും? അവർ ജീവിച്ചിരുന്ന യുഗം (ലോകം) ദൂതന്മാർക്ക് വിധേയമാക്കപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള ലംഘനത്തിന് കഠിനമായ ശിക്ഷ നൽകപ്പെട്ടിരുന്നു (എബ്രാ 2). ഉദാഹരണമായി, ദരിദ്രരായ പൌരന്മാരോട് അഹന്തയോടെ പെരുമാറിയ ഹെരോദാവ് രാജാവിനെ ദൈവദൂതൻ അടിച്ചതിനെ പറ്റി അപ്പൊ 12ൽ നാം വായിക്കുന്നു:
അപ്പൊ 12:13 അവന്‍ ദൈവത്തിന് മഹത്വം കൊടുക്കാത്തതിനാല്‍ കര്‍ത്താവിന്‍റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്ക് ഇരയായി പ്രാണൻ വിട്ടു.
(ഒരുപക്ഷേ, അനന്യാസിനെയും അയാളുടെ ഭാര്യയായ സഫീരയെയും ശിക്ഷിച്ചതും ദൂതന്മാരായിരിക്കണം, കാരണം, ആത്മാവ് ജീവൻ കൊടുക്കുന്നതല്ലാതെ, ജീവൻ എടുക്കില്ല.)

ഇപ്പോഴും നാം അതേ ലോകത്തിലാണ് ജീവിക്കുന്നതെങ്കിൽ പരിശുദ്ധാത്മാവിന് വിരോധമായി പാപം ചെയ്യുന്ന അനേകരെ ദൈവദൂതൻ അടിക്കുമായിരുന്നു. പാവപ്പെട്ട വിശ്വാസികളെ ദശാംശത്തിൻറെ പേരിൽ ചൂഷണം ചെയ്ത്, മാളിക പണിത്, സ്യൂട്ടും കോട്ടുമിട്ട്, ബി.എം.ഡ്ബ്യൂവിൽ ചുറ്റിനടന്നിട്ട്, വീണ്ടും ഞായറാഴ്ചകളിൽ അതേ വിശ്വാസികളെ അപമാനിക്കുന്ന പാസ്റ്റർമാരെ ദൈവദൂതൻ അടിക്കുമായിരുന്നു.

അല്ല, നാം ആ ലോകത്തിലോ യുഗത്തിലോ അല്ല ജീവിക്കുന്നത്. നാം ജീവിക്കുന്ന ലോകത്തിന് അവസാനമില്ല. (മലയാളം വേദപുസ്തകത്തിലെ ഈ വചനത്തിൻറെ പരിഭാഷ ശരിയല്ലാത്തതിനാൽ ഇംഗ്ലീഷ് പരിഭാഷ ശ്രദ്ധിക്കുക.)
Eph 3:21 Unto him (God) be glory in the church by Christ Jesus throughout all ages, WORLD WITHOUT END<G165> <G165>. Amen.
എഫേ 3:21 സഭയിലും ക്രിസ്തു യേശുവിലും #എന്നേയ്ക്കും തലമുറ തലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേന്‍.
മത്താ 24:3; എബ്രാ 9:26; എഫേ 3:21 മുതലായ വചനങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ഗ്രീക്ക് വാക്ക് <G165>, ഏയിയോൻ (αἰών) ആണ്. ഈ വാക്കിന് “ഭൂമിയിൽ ജനവാസമുള്ള കരഭൂമി” എന്ന അർത്ഥത്തിൽ ലോകം എന്ന അർത്ഥമില്ല. ഈ വാക്കിന് യുഗം, അല്ലെങ്കിൽ കാലഘട്ടം (era, epoch) എന്നാണ് അർത്ഥം. ഇത് എങ്ങനെയറിയാം എന്നല്ലേ? നിത്യമായി, എന്നെന്നേയ്ക്കും എന്നീ അർത്ഥങ്ങൾ ലഭിക്കുവാൻ ഈ വാക്ക് രണ്ട് തവണ തുടർച്ചയായി ഉപയോഗിച്ചിരിക്കുന്നത് കാണാം.
Rom 16:27 To God only wise, be glory through Jesus Christ for ever<G165><G165>. Amen.
റോമ 16:27 ഏക ജ്ഞാനിയായ ദൈവത്തിന് യേശു ക്രിസ്തു മുഖാന്തരം #എന്നെന്നേയ്ക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍.
Rev 4:9  And when those beasts give glory and honour and thanks to him that sat on the throne, who liveth for ever and ever<G165><G165>,
വെളി 4:9 #എന്നെന്നേയ്ക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന് ആ ജീവികള്‍ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴെല്ലാം,
ദൈവത്തിൻറെ പുസ്തകത്തിൽ തേടിക്കണ്ടുപിടിച്ച് വായിക്കൂ, പഠിക്കൂ. ലോകത്തിന് അവസാനമില്ല. വേദപുസ്തകത്തിലുള്ളത് യെഹൂദ്യരുടെ യുഗത്തിൻറെ അന്ത്യത്തെ പറ്റിയാണ്. അത് എന്നേ അവസാനിച്ചു!

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment